Sunday, January 11, 2026

മാനനഷ്ടക്കേസില്‍ വിജയിച്ച് ജോണി ഡെപ്പ്; ആബര്‍ ഹേഡ് നഷ്ടപരിഹാരമായി നല്‍കേണ്ടത് വന്‍തുക

ബോളിവുഡ് താരങ്ങളായ ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡും തമ്മിലുള്ള മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂല വിധി. ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നല്‍കണമെന്നാണ് വിധി. ആംബര്‍ ഹേര്‍ഡിന് രണ്ട് ദശലക്ഷം ഡോളര്‍ ഡെപ്പും നഷ്ട്ടപരിഹാരം നല്‍കണം. ആറ് ആഴ്‌ചത്തെ സാക്ഷി വിസ്താരം , ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പിനെ അപകീര്‍ത്തിപ്പെടുത്തിയതിന് ആംബര്‍ ഹേര്‍ഡ് കുറ്റക്കാരിയെന്ന് കണ്ടെത്തി. മൂന്ന് ദിവസങ്ങളിലായി ഏകദേശം 13 മണിക്കൂറോളം നീണ്ട ചര്‍ച്ചക്ക് ശേഷമാണ് കോടതി അന്തിമ തീരുമാനത്തില്‍ എത്തിചേര്‍ന്നത്. യുഎസിലെ ഫെയര്‍ഫാക്‌സ് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഏഴ് പേരടങ്ങുന്ന വിര്‍ജീനിയ ജൂറിയാണ് വിധി പറഞ്ഞത്.

2018 ല്‍ ‘ദ് വാഷിങ്ടന്‍ പോസ്റ്റില്‍’, താനൊരു ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബര്‍ ഹേഡ് എഴുതിയിരുന്നു. ഇതിന് ശേഷം തന്റെ സിനിമാ ജീവിതം തകര്‍ന്നതായി ഡെപ്പ് പറഞ്ഞു. ഡെപ്പിന്റെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഭാര്യയുടെ ആ പരാമര്‍ശത്തോടെ ‘പൈറേറ്റ്‌സ് ഓഫ് ദ് കരീബിയന്‍’ സിനിമാ പരമ്പരയിൽ നിന്ന് തന്നെ പുറത്താക്കിയതായും ഡെപ്പ് ആരോപിച്ചിരുന്നു.
തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച്‌ 50 ദശലക്ഷം ഡോളറിനാണ് ആംബര്‍ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഡെപ്പിന്റെ അഭിഭാഷകന്‍ ആദം വാള്‍ഡ്‌മാന്‍ നടത്തിയ പ്രസ്താവനകള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച്‌ ഹേര്‍ഡും 100 മില്യണ്‍ ഡോളറിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

Related Articles

Latest Articles