Monday, September 21, 2026

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ജോസ് ബട്‌ലര്‍; തീരുമാനം ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്‌ഗാനിസ്ഥാനോട് തോൽവി വഴങ്ങി പുറത്തായതിനു പിന്നാലെ

ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്‌ഗാനിസ്ഥാനോട് തോൽവി വഴങ്ങി സെമി കാണാതെ പുറത്തായതിനു പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ജോസ് ബട്‌ലര്‍. ടീമിന്റെ ഏകദിന -ടി20 നായകസ്ഥാനമാണ് താരം ഒഴിഞ്ഞത്. ബട്‌ലറുടെ കീഴിൽ ഇംഗ്ലണ്ട് 2022 ലെ ടി20 ലോകകപ്പ് നേടിയെങ്കിലും പിന്നീട് നടന്ന ഐസിസി ടൂർണമെന്റുകളിലൊന്നുംടീമിന് ശോഭിക്കാനായിരുന്നില്ല.

ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഒന്‍പത് മത്സരങ്ങളില്‍നിന്ന് മൂന്ന് വിജയമാണ് ബട്‌ലര്‍ക്ക് നേടാനായത്. കഴിഞ്ഞവര്‍ഷം നടന്ന ടി20 ലോകകപ്പില്‍ സെമി ഫൈനലില്‍ പുറത്തായി. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഇന്ത്യയോട് 3-0ന് തോറ്റപ്പോഴും ബട്‌ലറായിരുന്നു നായകന്‍. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയോടും അഫ്ഗാനിസ്താനോടും തോറ്റ് പുറത്താവുകയും ചെയ്തു.

Related Articles

Latest Articles