ദില്ലി: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനത്തിനെതിരെ പി.ജെ. ജോസഫ് നല്കിയ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വസ്തുതകളും തെളിവുകളും പരിശോധിക്കാതെയാണെന്നാണ് പി.ജെ ജോസഫിന്റെ ആരോപണം.
എന്നാല്‍ യുഡിഎഫില്‍ നിന്നും പൂര്‍ണമായി അകന്ന ജോസ് വിഭാഗം എല്‍ഡിഎഫുമായി അടുക്കുകയാണ്. കോട്ടയം ജില്ലയില്‍ ജോസഫ് വിഭാഗത്തെക്കാള്‍ കൂടുതല്‍ സ്വാധീനമുള്ള ജോസ് വിഭാഗത്തെ കൂടെ നിര്‍ത്തുന്നത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് എല്‍ഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്.

