Sunday, January 11, 2026

ട്രെയിനില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കും ഭര്‍ത്താവിനും ആക്രമണം; യുവാക്കൾ പിടിയിൽ

കൊല്ലം: ട്രെയിനിൽ മാധ്യമ പ്രവർത്തകയ്ക്കും റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവിനും നേരെ ആക്രമണം. . ഇന്നലെ വൈകിട്ടു മലബാർ എക്സ്പ്രസിൽ വച്ചാണ് ആക്രമണം നടന്നത്. സംഭവത്തിൽ കോഴിക്കോട് പുതിയറ സ്വദേശി കെ. അജല്‍( 23), കോഴിക്കോട് ചേവായൂര്‍ സ്വദേശി അതുല്‍ (23 ) എന്നിവരാണ് പിടിയിലായത്.

ട്രെയിന്‍ ചിറയിന്‍കീഴ് എത്തിയപ്പോഴാണ് യുവാക്കള്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്. ഇത് ചോദ്യം ചെയ്‌തതോടെ യുവതിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. തുടര്‍ന്ന് ചിറയിന്‍കീഴ് സ്റ്റേഷനിലുണ്ടായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ യുവതി ഫോണില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു. ഇദ്ദേഹമെത്തി ചോദ്യം ചെയ്‌തതോടെ പ്രതികള്‍ യുവതിയുടെ ഭര്‍ത്താവിനെയും ആക്രമിച്ചു. റെയിൽവേ പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ പ്രതികളെ കീഴ്‌പ്പെടുത്തി. ട്രെയിൻ കൊല്ലം സ്റ്റേഷനിൽ‌ എത്തിയപ്പോൾ പ്രതികളെ ഇറക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Related Articles

Latest Articles