Tuesday, May 14, 2024
spot_img

മുതിർന്ന മാധ്യമപ്രവർത്തകൻ ആര്‍ ഗോപി കൃഷ്ണന്‍ അന്തരിച്ചു

കോട്ടയം: മുതിർന്ന മാധ്യമപ്രവർത്തകൻ ആര്‍ ഗോപി കൃഷ്ണന്‍ (65) അന്തരിച്ചു. കോട്ടയത്തെ വസിതിയിലായിരുന്നു അന്ത്യം. നിലവിൽ മെട്രോ വാര്‍ത്ത ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുകയായിരുന്നു. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളില്‍ ന്യൂസ് എഡിറ്ററും കേരളകൗമുദിയില്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു.

എല്‍ടിടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യമലയാളി പത്രപ്രവര്‍ത്തകനാണ്. അതിന്റെ ഭാഗമായി കെ സി സെബാസ്റ്റ്യന്‍ സ്മാരക അവാര്‍ഡ് ഉള്‍പ്പെടെ. അനവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Related Articles

Latest Articles