Saturday, May 18, 2024
spot_img

പ്രധാനമന്ത്രിയുടെ അതിര്‍ത്തിയിലെ നീക്കം ചൈനയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു; ജെ.പി നദ്ദ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിര്‍ത്തിയിലെ നീക്കം ചൈനയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്ന് ബിജെപി നേതാവ് ജെ.പി നദ്ദ. ബിഹാറിലെ ഔറംഗാബാദില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4,700 കിമി നീളമുള്ള റോഡാണ് അരുണാചല്‍ പ്രദേശില്‍ നിന്ന് ലഡാക്കിലേക്ക് നിര്‍മ്മിച്ചത്. മോദിയുടെ നേതൃത്വത്തില്‍ രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന്, രാജ്യം അര്‍ഹിക്കുന്ന മറുപടി നല്‍കിയെന്നും ജെ.പി നദ്ദ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ ജനങ്ങളെ ലാലുപ്രസാദിന്റെ ‘ജംഗിള്‍ രാജില്‍’ നിന്ന് മോചിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തിയതികളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Related Articles

Latest Articles