Wednesday, December 31, 2025

പൗരത്വ ഭേദഗതിയെ അനുകൂലിച്ചും ദില്ലിയില്‍ പ്രകടനം; ജുമാമസ്ജിദിലെ പ്രതിഷേധം: 9 കുട്ടികളയും കസ്റ്റഡിയിലെടുത്തവരെയും വിട്ടയച്ചു

ദില്ലി: ദില്ലിയില്‍ ജുമാമസ്ജിദില്‍ പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. കുട്ടികളടക്കം 42 പേരെയായിരുന്നു പോലീസ്
കസ്റ്റഡിയിലെടുത്തിരുന്നത്.

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജുമാ മസ്ജിദില്‍ വലിയ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

അതിനിടെ പൗരത്വ ഭേദഗതിയെ അനുകൂലിച്ചും ദില്ലിയില്‍ പ്രകടനം നടന്നു. മുന്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എയും ബിജെപി നേതാവുമായ കപില്‍ ശര്‍മ്മയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. പ്രതിഷേധക്കാരെ വെടിവെക്കണം എന്ന മുദ്രവാക്യവുമായി ഇവര്‍ പ്രകടനം നടത്തിയത്.

അതേസമയം ഉത്തര്‍പ്രദേശില്‍ ഇപ്പോഴും പലയിടത്തും അതീവജാഗ്രത തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ ആറുപേര്‍ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. അതേ സമയം പൊലീസ് വെടിവെച്ചിട്ടില്ലെന്നും ആരാണ് വെടിയുതിര്‍ത്തതെന്ന് അന്വേഷിക്കുമെന്നും യുപി ഡിജിപി വ്യക്തമാക്കി.

Related Articles

Latest Articles