Saturday, January 3, 2026

ശബരിമല യുവതീ പ്രവേശനം; ദേവസ്വം ബോര്‍ഡിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

ദില്ലി : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വാദം പുരോഗമിക്കെ ദേവസ്വം ബോര്‍ഡിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. യുവതീ പ്രവേശനത്തെ നേരത്തേ ദേവസ്വം ബോര്‍ഡ് എതിര്‍ത്തില്ലേ എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചു. തുടര്‍ന്ന് ഇപ്പോഴത്തെ നിലപാടാണ് അറിയിക്കുന്നത് ബോര്‍ഡ് പറഞ്ഞു. കൂടാതെ സുപ്രീം കോടതി വിധിക്കു ശേഷമാണ് നിലപാട് മാറ്റിയതെന്നും ബോര്‍ഡ് വ്യക്തമാക്കി.

അതേസമയം ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച യുവതീ പ്രവേശന അനുകൂല നിലപാട് തന്നെയാണ് ദേവസ്വം ബോര്‍ഡിനും ഉള്ളത്. തുല്യാവകാശം സുപ്രധാനമാണെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു. തുല്യത ഇല്ലാത്ത ആചാരങ്ങള്‍ ഭരണ ഘടന വിരുദ്ധമെന്നും ബോര്‍ഡ് പറഞ്ഞു.

അഡ്വ. രാകേഷ് ദ്വിവേദിയാണ് ബോര്‍ഡിനു വേണ്ടി ഹാജരായത്. ആര്‍ത്തവമില്ലാതെ മനുഷ്യ കുലം തന്നെയില്ലെന്ന് ദ്വിവേദി ബോര്‍ഡിനു വേണ്ടി വാദിച്ചു. എല്ലാവര്‍ക്കും തുല്യാവകാശം എന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ശബരിമല വിധി കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടേ മതിയാകൂ. തുല്യത ഇല്ലാത്ത ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധം ആണെന്നും ദ്വിവേദി വാദിച്ചു.

Related Articles

Latest Articles