Saturday, May 18, 2024
spot_img

ഹിന്ദുക്ഷേത്രങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കി; വരുമാനം കണ്ടാണ് അവർ അത് ഏറ്റെടുക്കുന്നത്; രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്ര

തിരുവനന്തപുരം: കമ്യൂണിസ്റ്റ് സർക്കാരുകൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്ര. ഹിന്ദു ക്ഷേത്രങ്ങളിൽ സർക്കാരുകൾ കൈ കടത്തുന്ന നിലപാടിനെയാണ് ഇന്ദു മൽഹോത്ര രൂക്ഷമായി ചോദ്യം ചെയ്തിരിക്കുന്നത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തെ മുൻ നിർത്തിയാണ് ഇടത് സർക്കാരുകളുടെ ഹിന്ദുവിരുദ്ധ നിലപാടുകളെ മുൻ ജസ്റ്റിസ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ശബരിമല വിധി പുറപ്പെടുവിച്ചത് ഇന്ദു മൽഹോത്ര ഉൾപ്പെട്ട ബഞ്ചാണ്.

ഹിന്ദുക്ഷേത്രങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തില്‍ ശ്രമം നടന്നു. താനും ചീഫ് ജസ്റ്റിസ് യു.യു.ലളിതും ചേര്‍ന്ന് അത് അവസാനിപ്പിച്ചെന്നും ജ.ഇന്ദു മല്‍ഹോത്ര പറഞ്ഞു. വരുമാനം കണ്ടാണ് ഹിന്ദു ക്ഷേത്രങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നതെന്നും അവർ വ്യക്തമാക്കി.

Related Articles

Latest Articles