Friday, May 3, 2024
spot_img

അയ്യപ്പന്റെ അനുഗ്രഹം തേടി ജസ്റ്റിസ് ഇന്ദു മൽഹോത്ര സന്നിധാനത്ത്; ദർശനം നടത്തിയത് യുവതി പ്രവേശനത്തിൽ വിയോജനകുറുപ്പെഴുതിയ ജസ്റ്റിസ്

ശബരിമലയിൽ ദർശനം നടത്തി മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ വിയോജനക്കുറിപ്പെഴുതിയ ജസ്റ്റിസാണ് ഇന്ദു മൽഹോത്ര. വിവാദ പരമ്പരയായിരുന്നു ശബരിമലയിലെ യുവതി പ്രവേശന വിഷയം.

ഈ വിഷയത്തിൽ നാല് പുരുഷ ജഡ്ജിമാരും ഒരു വനിതാ ജഡ്ജിയും അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. ഇതിൽ ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർത്തത് ഇന്ദുമൽഹോത്ര മാത്രമായിരുന്നു.
മതവികാരങ്ങളും മതാചാരങ്ങളും സാധാരണവിഷയമായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെനന്നായിരുന്നു അവരുടെ നിരീക്ഷണം.

Related Articles

Latest Articles