Tuesday, October 6, 2026

വിവാഹത്തലേന്ന് വധു കുഴഞ്ഞ് വീണ് മരിച്ചു ; സംഭവം ബ​ന്ധു​ക്ക​ളുമായി ഫോ​ട്ടോ എടുക്കുന്നതിനിടെ

മലപ്പുറം: വിവാഹത്തലേന്ന് ഫോട്ടോയെടുക്കുന്നതിനിടെ വധു വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂലാണ് മരിച്ചത്. കുഴഞ്ഞ് വീണ ഫാത്തിമയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂർക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയാണു വധു മരിച്ചത്.
വിവാഹത്തലേന്ന് ബ​ന്ധു​ക്ക​ളുമായി ഫോ​ട്ടോ എ​ടു​ക്കുന്നതിനിടയിൽ വധു പെട്ടന്ന് കു​ഴ​ഞ്ഞ് വീഴുകയായിരുന്നു. മരണ കാരണം വ്യക്തമല്ല.

Related Articles

Latest Articles