Tuesday, October 20, 2026

ഹൈന്ദവനേതാക്കളുടെയും ആചാര്യൻമാരുടെയും മാർഗ്ഗദർശനവും ജ്യോതിക്ഷേത്രനിർമ്മാണ സമിതിയുടെ രൂപീകരണ സമ്മേളനവും; ‘ജ്യോതിർമേളനം 2023’ ന് ഞായറാഴ്ച ശ്രീരാമദാസ ആശ്രമത്തിൽ തിരിതെളിയും

ഹൈന്ദവനേതാക്കളുടെയും ആചാര്യൻമാരുടെയും മാർഗ്ഗദർശനവും ജ്യോതിക്ഷേത്രനിർമ്മാണ സമിതിയുടെ രൂപീകരണ സമ്മേളനവും ‘ജ്യോതിർമേളനം 2023’ എന്ന പേരിൽ വരുന്ന ഞായറാഴ്ച്ച രാവിലെ 10.00 മണിക്ക് ചേങ്കോട്ടുകോണം, ശ്രീനീലകണ്ഠപുരത്തെ ശ്രീരാമദാസ ആശ്രമത്തിൽ വച്ച് നടക്കും

സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം ഡോ. സാധ്വി പ്രാചി നിർവഹിക്കും. സ്വാമി കൃഷ്ണാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിന് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തിരികൊളുത്തും. മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ, മുൻ എംപി എൻ പിതാംബര കുറുപ്പ്, ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. ജി മാധവൻ നായർ, മുൻ ഡിജിപി ഡോ. ടി പി സെൻകുമാർ, ചലച്ചിത്ര സംവിധായകൻ രാമസിംഹൻ, മുതിർന്ന ബി.ജെ.പി നേതാവ് പി പി മുകുന്ദൻ എന്നീ പ്രമുഖർ ആശംസാ പ്രസംഗം നടത്തും.

Related Articles

Latest Articles