Tuesday, May 14, 2024
spot_img

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ സർക്കാർ കെട്ടിടത്തിൽ പോലീസ് റെയ്‌ഡ്‌; ബേസ്മെന്റിൽ സൂക്ഷിച്ചിരുന്ന 2.31 കോടി രൂപയും ഒരു കിലോ സ്വർണക്കട്ടിയും പിടിച്ചെടുത്തു

ജയ്പുർ : കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ സർക്കാർ കെട്ടിടത്തിന്റെ ബേസ്മെന്റിൽനിന്ന് അനധിക‍ൃതമായി പണവും സ്വർണവും പിടിച്ചെടുത്തു. യോജന ഭവന്റെ ബേസ്‌മെന്റിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 2.31 കോടി രൂപയും ഒരു കിലോ സ്വർണക്കട്ടിയുമാണ് പിടിച്ചെടുത്തിരിക്കുന്നത്. അഡിഷനൽ ഡയറക്ടർ മഹേഷ് ഗുപ്ത നല്‍കിയ വിവരങ്ങളെ തുടര്‍ന്ന് ജയ്പുർ സിറ്റി പൊലീസ് നടത്തിയ റെയ്‌ഡിലാണ് പണവും സ്വര്‍ണവും കണ്ടെടുത്തത്.

സംഭവത്തിൽ 8 പേരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ എടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. മുഖ്യമന്ത്രിയെ സംഭവം അറിയിച്ചിട്ടുണ്ടെന്ന് ജയ്പുർ പൊലീസ് കമ്മിഷണർ അറിയിച്ചു.

Related Articles

Latest Articles