Thursday, October 8, 2026

തൃപ്പുണിത്തുറ തെരഞ്ഞെടുപ്പ് കേസ്; സുപ്രീം കോടതിയിൽ അപ്പീൽ നൽകി കെ ബാബു

തൃപ്പുണിത്തുറ: തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് കെ ബാബു സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. കേരളാ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് കെ ബാബുവിന്റെ ഹർജി. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എം സ്വരാജ് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എം സ്വരാജ് നേരത്തെ സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തിരുന്നു

തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എതിർസ്ഥാനാർഥി എം സ്വരാജിന്റെ ഹർജിയുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥിച്ചത് എന്നാണ് ഹർജിയിൽ എം സ്വരാജ് ആരോപിച്ചത്. അയ്യപ്പന് ഒരു വോട്ടെന്ന സ്ലിപ്പ് സ്ഥാനാർഥി ഉപയോഗിച്ചെന്നും തെളിവ് സഹിതം സ്വരാജ് കോടതിയെ ധരിപ്പിച്ചിരുന്നു.

Related Articles

Latest Articles