Tuesday, October 27, 2026

സിനിമാ നിർമ്മാതാവുമായുള്ള സാമ്പത്തിക ഇടപാട്; പി വി ശ്രീനിജൻ എംഎല്‍എയെ ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ്

കൊച്ചി: സിനിമ നിര്‍മ്മാതാവ് ആന്‍റോ ജോസഫുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പി വി ശ്രീനിജൻ എംഎല്‍എയെ ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ്. ആന്‍റോ ജോസഫില്‍ നിന്നും 2015 ല്‍ അറുപതു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നുവെന്നും 2022 ല്‍ ആ പണം തിരികെ നല്‍കിയിരുന്നുവെന്നും ശ്രീനിജിൻ പറയുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളാണ് ആദായ നികുതിവകുപ്പ് ചോദ്യം ചെയ്തതെന്ന് പി വി ശ്രീനിജൻ പറഞ്ഞു.

സമീപ കാലത്ത് ശ്രീനിജൻ എംഎൽഎ വിവാദങ്ങളിൽ ഉൾപ്പെട്ട സംഭവങ്ങളുണ്ടായിരുന്നു. അതിനിടെയാണ് എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയഷൻ പ്രസിഡന്‍റായി ശ്രീനിജനെ തെരഞ്ഞെടുത്തത്. എതിരില്ലാതെയാണ് എംഎൽഎ തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സ്പോർട്സ് കൗണ്‍സിൽ അദ്ധ്യക്ഷ പദവിയിൽ അടുത്ത തവണ തുടരേണ്ടതില്ലെന്ന സിപിഎം തീരുമാനം നിലനിൽക്കെയാണ് ഫുട്ബോൾ അസോസിയേഷൻ അദ്ധ്യക്ഷ പദവിയിൽ ശ്രീനിജൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

Related Articles

Latest Articles