കോഴിക്കോട്: സി പി എം നേതാവ് എളമരം കരീമിന് മറുപടിയുമായി കെ മുരളീധരന്‍ എം.പി. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഒളിമ്ബ്യന്‍ പി.ടി ഉഷയെ കെ മുരളീധരന്‍ അഭിനന്ദിച്ചു.
പി.ടി ഉഷ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്ന ആളല്ല. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെ വിമര്‍ശിക്കേണ്ടതില്ല. സര്‍ക്കാര്‍ നൂറ് തെറ്റ് ചെയ്യുമ്ബോള്‍ ഒരു ശരി ചെയ്താല്‍ ആ ശരി, ശരി തന്നെയാണ്. ഈ ഒരു തീരുമാനത്തെ വിമര്‍ശിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പി.ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെ വിമര്‍ശിച്ചു കൊണ്ട് സിപിഎം നേതാവായ എളമരം കരീം രംഗത്തെത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം താന്‍ ബഹുമാനിക്കുന്ന ജനകീയ നേതാവാണെന്നായിരുന്നു ഉഷയുടെ മറുപടി.
കൂടാതെ, എളമരം കരീമിന്റെ പ്രസ്താവനകള്‍ പിണറായിസത്തിന്റെ വികൃത മുഖമെന്നും. സഹപ്രര്‍ത്തകനെ കൊന്നതും പോര, ഭാര്യ കെ.കെ രമയെ ഒറ്റുകാരിയുമാക്കി. ടി.പിയെ പിണറായി കുലംകുത്തിയാക്കുകയായിരുന്നുവെന്നും കെ മുരളീധരന്‍ കോഴിക്കോട് വെച്ച് പ്രതികരിച്ചു.

