Wednesday, September 23, 2026

സുരക്ഷ ഉറപ്പാക്കിയാലെ സര്‍വേ നടത്താനാകൂവെന്ന് ഏജന്‍സി; സംസ്ഥാനത്ത് കെ.റെയില്‍ സര്‍വേ നിര്‍ത്തിവച്ചു

സംസ്ഥാന വ്യാപകമായി കെ.റെയിലിനെതിരെ (K Rail) പ്രതിഷേധങ്ങള്‍ ശക്തമാകുന്നു പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കെ.റെയില്‍ സര്‍വേ നടപടികള്‍‌ നിര്‍ത്തിവച്ചു. ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സർവേ ഉണ്ടാകില്ലെന്ന് ഏജന്‍സി അറിയിച്ചു.

പോലീസ് സുരക്ഷ ഉറപ്പാക്കിയാലെ സര്‍വേ നടത്താനാകുവെന്ന് ഏജന്‍സി അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. ഏജന്‍സി ഇക്കാര്യം കെ റെയില്‍ അധികൃതരെ അറിയിച്ചു. പ്രതിഷേധക്കാര്‍ ജീവനക്കാരെ ഉപദ്രവിക്കാനും, ഉപകരണങ്ങൾ കേടുവരുത്താനും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ തീരുമാനിച്ചതെന്ന് ഏജന്‍സി അറിയിച്ചു.

Related Articles

Latest Articles