Wednesday, September 30, 2026

സർക്കാരിന് നൽകാനുള്ളത് കോടികളുടെ വാടക കുടിശ്ശിക: ദില്ലി അക്ബർ റോഡിലെ കോൺഗ്രസ്‌ കാര്യാലയം ഒഴിയുന്നു

ദില്ലി: ഭീമമായ വാടക കുടിശ്ശികയെ തുടർന്ന് ദില്ലി അക്ബർ റോഡിലെ കോൺഗ്രസ്‌ കാര്യാലയം ഒഴിയുന്നു. 26 അക്ബർ റോഡിലെ സേവാദൾ ഓഫീസാണ് പാർട്ടി ഹെഡ്ക്വാർട്ടേഴ്സിനോട്‌ ചേർന്നുള്ള കെട്ടിടത്തിലേക്ക് മാറ്റുക. നിലവിലെ ഓഫീസിനു പാർട്ടി 2013 മുതൽ വാടക നൽകിയിട്ടില്ലെന്ന വിവരവകാശ രേഖ പുറത്തു വന്നിരുന്നു. സേവാദൾ ഓഫീസിനെ കൂടി ഉൾപ്പെടുത്താനായി 24 അക്ബർ റോഡിലെ പാർട്ടി ആസ്ഥാനത്ത് ഓഫീസ് നിർമ്മാണം ആരംഭിച്ചതായി ഒരു മുതിർന്ന കോൺഗ്രസ്‌ നേതാവ് വ്യക്തമാക്കി. നേരത്തേ മഹിളാ കോൺഗ്രസിന്റെ ഓഫീസും ഇത്തരത്തിൽ പാർട്ടി ആസ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു.

കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിൻ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് നൽകിയ വിവരവകാശ മറുപടിയിൽ 26 അക്ബർ റോഡിലെ സേവാദൾ ഓഫീസിന്റെ പ്രതിമാസ വാടക 12.69 ലക്ഷം രൂപയാണെന്നും, തുക 2013 മുതൽ കുടിശ്ശികയാണെന്നും വെളിപ്പെട്ടിരുന്നു. തുടർന്നാണ് ഓഫീസ് കോൺഗ്രസ്‌ ആസ്ഥാനത്തെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നത്.

Related Articles

Latest Articles