Friday, September 18, 2026

കോൺഗ്രസ്സിൽ സംഘർഷം;കെസി ജോസഫിനെ പരസ്യമായി അപമാനിച്ച് കെ സുധാകരൻ,കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ് രംഗത്ത്

തിരുവനന്തപുരം :കോൺഗ്രസ്സിൽ സംഘർഷം.മുൻ മന്ത്രി കെ സി ജോസഫിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പരസ്യമായി അപമാനിച്ചതിൽ കടുത്ത അതൃപ്തിയമായി എ ഗ്രൂപ്പ്.ജോസഫിനെ അപമാനിച്ചത് ശരിയായില്ലെന്ന് എ ഗ്രൂപ്പ് വിമർശിച്ചു. കെസി ജോസഫ് കത്ത് നൽകിയതിന് പിന്നാലെയാണ് ബിഷപുമാരെ കാണാൻ സുധാകരൻ തീരുമാനിച്ചത്.തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സുധാകരൻ കെസി ജോസഫിനെതിരെ പരാമർശം നടത്തിയത്.

അതേസമയം പാർട്ടിക്കുള്ളിൽ ആരും കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ആശങ്കയില്ലെന്ന് സുധാകരൻ പറഞ്ഞു.ബിജെപിയോടുള്ള ബിഷപുമാരുടെ പ്രതികരണം ഗൗരവമായി കാണണമെന്നും രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടാണ് കെസി ജോസഫ് സുധാകരന് കത്ത് നൽകിയത്.

Related Articles

Latest Articles