Friday, May 17, 2024
spot_img

ശ്രീമത് സമീക്ഷ്യ സമ്പൂർണ മഹാ കുബേരയാഗം; സ്വാഗത സംഘം രൂപീകരിച്ച് ആലുവയും; പ്രേക്ഷകർക്കായി തത്സമയക്കാഴ്ച ഒരുക്കി തത്വമയിയും

ആലുവ: മെയ് 14 മുതൽ ആലുവ ശിവരാത്രി മണൽപ്പുറത്തു നടക്കുന്ന ശ്രീമത് സമീക്ഷ്യ സമ്പൂർണ മഹാകുബേര യാഗത്തിനായുള്ള ആലുവയിലെ സ്വാഗത സംഘം രൂപീകരിച്ചു. കുബേരയാഗത്തിന്റെ യജ്ഞാചാര്യൻ ബ്രഹ്മശ്രീ തന്ത്രി മുഖ്യൻ ശ്രീരംഗം സരുൺ മോഹൻ, സുകുമാർ സുഖാജ്ഞലി, സന്തോഷ് നാണു, മനോജ് വെണ്ണിക്കുളം, ആചാര്യശ്രേഷ്ഠ മീനു കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. യാഗത്തിന്റെ നടത്തിപ്പിനായി നിരവധി പേരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.

700 വർഷങ്ങൾക്കു ശേഷമാണ് കേരളത്തിൽ സമ്പൂർണ മഹാ കുബേര യാഗം നടക്കുന്നത്. യാഗത്തിനായുള്ള ഭദ്ര ദീപ പ്രയാണം മെയ് 13 ന് രാവിലെ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിക്കും. പാലക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആചാര്യശ്രേഷ്ഠ മീനു കൃഷ്ണ കാര്യ ദർശിയായുള്ള സുഖാജ്ഞലി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ശ്രീമത് സമീക്ഷ്യ സമ്പൂർണ മഹാകുബേര യാഗം നടക്കുന്നത്. മറ്റു ജില്ലകളിലെ സ്വാഗത സംഘ രൂപീകരണം ഉടൻ പൂർത്തിയാക്കും.

സമ്പൂർണ മഹാകുബേര യാഗത്തിന്റെ തത്സമയക്കാഴ്ച തത്വമയി നെറ്റ്-വർക്കിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും.

http://bit.ly/3Gnvbys

Related Articles

Latest Articles