ഇടുക്കി: ഗാഡ്ഗിൽ- കസ്തൂരിരംഗൻ വിഷയത്തിൽ കോൺഗ്രസിന് തെറ്റുപറ്റിയെന്ന് തുറന്ന് സമ്മതിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. പി ടി തോമസിന്‍റെ നിലപാടായിരുന്നു ശരിയെന്നെന്നും അന്ന് കോണ്‍ഗ്രസെടുത്ത നിലപാട് തെറ്റായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്നത്തെ കോൺഗ്രസ് നിലപാടിൽ ഖേദിക്കുന്നെന്നും കെ സുധാകരൻ പറഞ്ഞു. മാത്രമല്ല കേരളത്തിൽ കെ റെയിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്നും സുധാകരൻ പറഞ്ഞു. എന്തു വിലകൊടുത്തും കെ റെയില്‍ നടപ്പാക്കുന്നത് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായിയുടെ ഭരണം കുടുംബത്തിന് വേണ്ടിയാണെന്നും നാടിനുവേണ്ടിയല്ലെന്നും സുധാകരന്‍ പറഞ്ഞു. മുതലാളിത്തത്തെ താലോലിക്കുകയാണ് മുഖ്യമന്ത്രി. മാത്രമല്ല ഒന്നാം സർക്കാരിന്റെ കാലത്ത് ഉയർന്നുവന്ന ആരോപണങ്ങൾ ചെറുതല്ലെന്നും ചെന്നിത്തല ഉയർത്തിയ ഈ ആരോപണങ്ങൾ പരിഹരിക്കപ്പെടാതെ ഇന്നും നിൽക്കുന്നുവെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

