Kerala

”സിപിഎം സംരക്ഷണം നൽകുന്നത് ലഹരി മാഫിയ സംഘങ്ങൾക്ക്, കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല”; തുറന്നടിച്ച് കെ. സുരേന്ദ്രൻ

ആലപ്പുഴ: കേരളത്തിലെ സിപിഎം സർക്കാർ സംരക്ഷണം നൽകുന്നത് ലഹരി മാഫിയ സംഘങ്ങൾക്കെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ(K Surendran ). ആലപ്പുഴയിൽ സംഘടിപ്പിച്ച ബിജെപിയുടെ സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷപ്രതികരണം.

കേരള പോലീസിന്റെ കൈകൾ ബന്ധിച്ച നിലയിലാണ്. പോലീസിനെ നയിക്കുന്നതും ഏത് കണ്ടെത്തലിൽ എത്തിച്ചേരണമെന്ന് നിർദേശിക്കുന്നതും സിപിഎമ്മാണ്. പ്രതിഷേധമുയർത്താൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും ചുമതലകൾ നിർവഹിക്കുന്നതിൽ കേരളത്തിന്റെ മുഖ്യമന്ത്രി പരാജയമാണെന്നും സുരേന്ദ്രൻ പറഞ്ഞു. കെ. റെയിലിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനാണ് മുഖ്യമന്ത്രി നിർേദശിച്ചത്.

എന്നാൽ രക്തം ചീന്തിയാലും കെ-റെയിൽ വിരുദ്ധ സമരത്തെ ബിജെപി നയിക്കും. അതേസമയം യുക്രെയ്‌നിൽ നിന്ന് വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സ്പെഷ്യൽ ഓഫീസർ വേണു രാജമണി വിടുവായത്തമാണ് പറയുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം കേരളത്തിലെ ബിജെപിയുടെ വളർച്ച തടയാനാണ് സിപിഎമ്മിന്റെ ശ്രമം.

ഇതിനായി തീവ്ര ഇസ്ലാമിക സംഘടനകളുടെ സഹായം തേടുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി മുസ്ലീമിന് എതിരാണെന്ന് സിപിഎം പ്രചാരണം നടത്തുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. എന്നാൽ ചരിത്ര മുന്നേറ്റമാണ് കേരളത്തിൽ ബിജെപി നടത്തുന്നത്. ഇരുപതിനായിരം ബൂത്ത് സമ്മേളനങ്ങൾ ഇതിനോടകം സംഘടിപ്പിച്ച് കഴിഞ്ഞു. വിവിധ തുറകളിൽപ്പെട്ടവർ ബൂത്ത് സമ്മേളനങ്ങളിൽ പങ്കെടുത്തു. സർവ്വകാല റെക്കോർഡിലാണ് സമർപ്പണനിധിയെന്നും അദ്ദേഹം വ്യക്തമാക്കി.

B4 Admin

Recent Posts

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

7 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

7 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

8 hours ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

8 hours ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

8 hours ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

9 hours ago