തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശശി തരൂർ ഇടത് പക്ഷത്തേക്ക് പോകാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല കാള വാല് പോക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പരിഹസിച്ചു.
കെ റെയിലിന് കേന്ദ്ര അനുമതി കിട്ടും എന്നത് കള്ള പ്രചാരണമാണെന്നും, ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കോടിയേരി ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റേത്ക്ക് ഭീഷണിയുടെ സ്വരമാണ്. ശബരിമലയിലെ അനുഭവം സർക്കാർ കെ റെയിലിലും നേരിടുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
മാത്രമല്ല ചങ്ങനാശ്ശേരിയാണ് സമരകേന്ദ്രം എന്ന് പറയുന്നത് വിഭാഗീയത ഉണ്ടാക്കാൻ വേണ്ടിയാണ്. കല്ല് പിഴുതെറിഞ്ഞ് കൊണ്ടിരിക്കുന്നുകയാണെന്നും, സമരത്തെ ബിജെപിയും പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങളിൽ കോൺഗ്രസുമായി വേദി പങ്കിടില്ല. എന്നാല്‍, ജനങ്ങളുടെ സമരത്തിൽ ഒപ്പമുണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

