Wednesday, October 7, 2026

മസ്തിഷ്‌കാഘാതം: ഗല്ലി ബോയ് റാപ്പര്‍ ടോഡ് ഫോഡ് അന്തരിച്ചു

മുംബൈ: പ്രശസ്‌ത റാപ്പര്‍ ധര്‍മ്മേഷ് പാര്‍മര്‍ അന്തരിച്ചു. 24 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങ് നായകനായ ഗല്ലി ബോയ് എന്ന ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യ 91 ട്രാക്ക് പാടിയാണ് എംസി ടോഡ് ഫോഡ് പ്രശസ്തനായത്. ഇതിനു പിന്നാലെ വേദികളിൽ എംസി ടോഡ് ഫോഡ് എന്ന പേരിലാണ് ധര്‍മ്മേഷ് പാര്‍മര്‍ അറിയപ്പെടുന്നത്.

24കാരന് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് ഉണ്ടായ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് ഫോഡ് മരിച്ചതെന്ന് അടുത്ത സുഹൃത്ത് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫോഡിന്റെ നിര്യാണത്തില്‍ ബോളിവുഡ് താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. ഇന്‍സ്റ്റാഗ്രാമില്‍ ഫോഡിന്റെ ചിത്രം പങ്കുവെച്ചാണ് രണ്‍വീര്‍ സിങ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

Related Articles

Latest Articles