കൊച്ചി: പിണറായിയെ നിഴല്‍പോലെ പിന്തുടരുന്ന നിര്‍ഗുണനായ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
വി.ഡി സതീശന്റെ സ്ഥാനം ‘അജഗള സ്തനം’ പോലെ ആര്‍ക്കും ഉപകാരമില്ലാത്തതാണെന്നും പ്രതിപക്ഷ നേതാവ് എന്ന പദവിയല്ല, പിണറായി ക്യാബിനറ്റിലെ മന്ത്രിപ്പണിയാണ് അദ്ദേഹത്തിന് ചേരുക എന്നും സുരേന്ദ്രന്‍ പറഞ്ഞത് ഏറ്റെടുക്കാനുള്ളതല്ല പ്രതിപക്ഷമെന്ന് സതീശന്‍ പറയുന്നത് രമേശ് ചെന്നിത്തലയെ ഉന്നംവെച്ചാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തിലെ സര്‍വ്വകലാശാലകളെ മുഴുവന്‍ കൈപ്പിടിയിലാക്കി അഴിമതി നടത്തുന്ന മുഖ്യമന്ത്രിയെ വിമര്‍ശിക്കാതെ ഗവര്‍ണറെ വിമര്‍ശിക്കുന്നതില്‍ നിന്നു തന്നെ അദ്ദേഹത്തിന് ഒരു ഗുണവുമില്ലെന്ന് മനസിലാകും. പ്രതിപക്ഷത്തിന്റെ ധര്‍മ്മം പോലും അറിയാത്ത പ്രതിപക്ഷ നേതാവാണ് സതീശനെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

