കോഴിക്കോട്: കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ എല്ലാ ദേവസ്വം ബോർഡുകളും ആദ്യം തന്നെ പിരിച്ചുവിടുമെന്നും രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണമേൽപ്പിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍.
വിശ്വാസ സംരക്ഷണം തന്നെയാവും ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് അജണ്ടയെന്നാണ് ബി.ജെ.പി. അധ്യക്ഷന്റെ പ്രഖ്യാപനം. ശബരിമലയുടെ പേരിൽ ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെ ഇരുമുന്നണികളും സ്വീകരിക്കുന്നു. രാഹുൽ ഗാന്ധിയുടെ നയം ശബരിമലയിൽ വിശ്വാസികൾക്ക് എതിരായിരുന്നെങ്കിൽ യുഡിഎഫ് ഇപ്പോൾ നിയമം കൊണ്ടുവരുമെന്നാണ് പറയുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഉത്തര്‍പ്രദേശ് മാതൃകയില്‍ ലൗ ജിഹാദ് തടയാനുള്ള നിയമംകൊണ്ടുവരും. ഹൈന്ദവ വിശ്വാസികളും ക്രൈസ്തവരും നേരിടുന്ന പ്രധാന പ്രശ്‌നം അവരുടെ പെണ്‍കുട്ടികളെ തീവ്രവാദികള്‍ ലക്ഷ്യം വെക്കുന്ന ലൗ ജിഹാദാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

