പത്തനംതിട്ട: പത്തനംതിട്ടയിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനെ കുടുക്കാൻ ആസൂത്രിത ശ്രമവുമായി പിണറായി സർക്കാർ.നാമനിർദേശ പത്രികസമർപ്പണ വേളയിൽ 20 കേസുകൾ മാത്രമാണ് തന്റെ പേരിൽ ഉള്ളതെന്നാണ് സുരേന്ദ്രൻ സത്യവാങ്മൂലത്തിൽ നൽകിയിട്ടുള്ളത് .എന്നാൽ കഴിഞ്ഞ ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ ശബരിമല കര്‍മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിലുണ്ടായ അക്രമങ്ങളുടെ പേരില്‍ പാറശാല മുതല്‍ കാസര്‍ഗോഡ് വരെ വിവിധ സ്റ്റേഷനുകളിലായി സുരേന്ദ്രനെതിരെ 243 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നൽകി.നാമനിദ്ദേശ പത്രികകളുടെ പരിശോധനാ സമയത്ത് ആരെങ്കിലും ഇത് ചൂണ്ടിക്കാട്ടിയാല്‍ സ്ഥാനാർത്ഥിത്വം അയോഗ്യമാക്കാനാകും വിധമുള്ള ഒരു കെണിയാണ് ഇതെന്ന് നിയമവിദഗ്ധരും ചൂണ്ടി കാട്ടിയിട്ടുണ്ട് .
തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ ഹൈക്കോടതിയില്‍ നല്‍കിയ കോടതിയക്ഷ്യഹര്‍ജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു കേസുകളുടെ വിശദാംശങ്ങള്‍. എന്നാല്‍, ബിജെപി. സ്ഥാനാര്‍ത്ഥികളായ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ നാമനിര്‍ദ്ദേശപത്രികയില്‍ ഈ കേസുകളുടെ വിവരങ്ങളില്ല. ഇത്രയേറെ കേസുകളുള്ളതായി ഇവര്‍ക്കു നോട്ടീസ് ലഭിച്ചിരുന്നില്ല. ഇത് നാമനിര്‍ദ്ദേശ പത്രിക തള്ളാനുള്ള ഗൂഡനീക്കമായിരുന്നുവെന്നാണ് വിലയിരുത്തല്‍.
ശബരിമല ആചാര സംരക്ഷണ സമരത്തിലൂടെ മണ്ഡലത്തിലുടനീളം ഒരു ഓളമുണ്ടാക്കാൻ സുരേന്ദ്രനായിട്ടുണ്ട് .പ്രചരണം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ജാതിമതഭേദമന്യേ ജനപിന്തുണയിൽ സുരേന്ദ്രനാണ് മുൻപന്തിയിൽ നിൽക്കുന്നതും . ഇത് കൂടാതെ വീട് കയറിയുള്ള പ്രചാരണത്തിനിടെ സിപിഎമ്മിന് ശബരിമല വിഷയം വലിയ തിരിച്ചടിയാകുന്നുമുണ്ട് ഇത് സിപിഎമ്മിനെ തെല്ലൊന്നുമല്ല അലട്ടുന്നത് .ഈ ഒരു സാഹചര്യത്തിലാണ് പുതിയ കെണിയുമായി സംസ്ഥാന സർക്കാർ സുരേന്ദ്രനെ കുടുക്കാൻ രംഗത്ത് എത്തിയിരിക്കുന്നത് എന്നാണ് പരക്കെയുള്ള ആക്ഷേപം .അവസാന നിമിഷം വരെ മറച്ചു വച്ച കേസ് വിവരം പുറത്തുവന്നത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലൂടെയാണെന്നിരിക്കെ പ്രശ്‌നത്തെ നിയമപരമായി തന്നെ നേരിടാനൊരുങ്ങുകയാണ് ബിജെപിയും

