കൊച്ചി: യു.എ.ഇ. കോൺസുലേറ്റിലേക്ക് ഈന്തപ്പഴമെന്ന പേരിൽ 17,000 കിലോ ബാഗേജ് എത്തിയത് അന്വേഷിക്കാൻ കസ്റ്റംസിന്‍റെ പ്രത്യേകസംഘം. തിരുവനന്തപുരത്തെ ഉന്നത ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. ഇത്രയധികം ഈന്തപ്പഴം എത്തിക്കാനും വിതരണംചെയ്യാനും യു.എ.ഇ. കോൺസുലേറ്റ് വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് അനുമതി വാങ്ങിയതിന് രേഖകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇതിനെത്തുടർന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഈന്തപ്പഴം പുറമേ എവിടെങ്കിലും വിതരണം ചെയ്തിട്ടുണ്ടോ, ആർക്കൊക്കെ ഏതൊക്കെ സ്ഥാപനങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്നുമാണ് പ്രാഥമികമായി അന്വേഷിക്കുന്നത്

