Saturday, May 18, 2024
spot_img

‘അവിവാഹിതയാണ്, ആ പരിഗണന നൽകണം; നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിനായി കെ. വിദ്യ

നീലേശ്വരം: വ്യാജ രേഖ കേസിൽ നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ‌കൂർ ജാമ്യത്തിനുള്ള വഴി തേടി മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യ ഹർജി ഈ മാസം 24 ന് കോടതി പരിഗണിക്കും. അവിവാഹിതയാണ്, ആ പരിഗണന നൽകണമെന്നും വിദ്യ ജാമ്യ ഹർജിയിൽ പറയുന്നു.

അതേസമയം, അട്ടപ്പാടി കോളേജിൽ വ്യാജ രേഖ ചമച്ചെന്ന കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബഞ്ചിലാണ് ഹർജി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യയുടെ വാദം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ പ്രതി ചെറുപ്പമാണ്. അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കുമെന്നും ഹർജിയിലുണ്ടായിരുന്നു. ജൂണ്‍ ആറിനാണ് വിദ്യക്കെതിരെ കേസെടുത്തത്. പതിനഞ്ച് ദിവസമായി വിദ്യ ഒളിവിലാണ്.

Related Articles

Latest Articles