Monday, April 29, 2024
spot_img

കടയ്ക്കാവൂര്‍ പോക്‌സോ കേസ്; പൊലീസിനെതിരെ വനിതാ കമ്മീഷനും ശിശുക്ഷേമ സമിതിയും, അമ്മയെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം ഐജി അന്വേഷിക്കും

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മയെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതി കള്ളമെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംഭവം മുഴുവനും ഐ ജി അന്വേഷിക്കും. സംഭവം ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ആരോപണ വിധേയയായ യുവതിയെ ഭര്‍ത്താവ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്ന ആരോപണമാണ് ഐജി അന്വേഷിക്കുക. തന്റെ അമ്മയ്‌ക്കെതിരെ ഉണ്ടായ പരാതി അടിസ്ഥാന വിരുദ്ധമാണെന്ന് യുവതിയുടെ ഇളയ മകന്‍ വ്യക്തമാക്കിയിരിന്നു. നിയമപരമായ വിവാഹ മോചനം നടത്താതെ ഭര്‍ത്താവ് രണ്ടാം വിവാഹം ചെയ്തത് ചോദ്യം ചെയ്തതാണ് കള്ളപ്പരാതിക്ക് കാരണമെന്ന് ആരോപണവിധേയയാ വനിത പറഞ്ഞു. മകനെ ഉപയോഗിച്ച്‌ ഇത്തരമൊരു കള്ളപ്പരാതി നല്‍കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

ബന്ധുക്കളും പൊലീസ് ഏകപക്ഷീയമായി കേസിനെ സമീപിച്ചെന്ന ആരോപണം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഐജിയുടെ അന്വേഷണം വരുന്നത്. പൊലീസ് വീഴ്‌ച്ചയെ കുറിച്ചും കേസിന്റെ സാഹചര്യവും പരിശോധിക്കും. അതേസമയം എഫ്‌ഐആറില്‍ പരാതിക്കാരന്റെ സ്ഥാനത്ത് പേരു ചേര്‍ത്ത സംഭവത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ബാലക്ഷേമ സമിതിയും. ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കാനാണ് നീക്കം. അതേസമയം കുട്ടിയുടെ പിതാവ് പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്.

Related Articles

Latest Articles