Wednesday, May 15, 2024
spot_img

ഇന്ത്യന്‍ വംശജനായ സുരിനാം പ്രസിഡന്റ് ചന്ദ്രികാപെര്‍സാദ് റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകും

ദില്ലി: ദക്ഷിണ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റും ഇന്ത്യന്‍ വംശജനുമായ ചന്ദ്രികാപെര്‍സാദ് സന്തോഖിയായിരിക്കും റിപ്പബ്ലിക്ദിനത്തില്‍ മുഖ്യാതിഥിയായെത്തുകയെന്ന് വിവരം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയ സാഹചര്യത്തിലാണ് ചന്ദ്രികാപെര്‍സാദ് സന്തോഖി മുഖ്യാതിഥിയായെത്തുക.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ആയിരുന്നു റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി ഇന്ത്യ ക്ഷണിച്ചിരുന്നത്. എന്നാല്‍ ബ്രിട്ടണില്‍ കോവിഡ് വീണ്ടും ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസില്‍ ചന്ദ്രികാപെര്‍സാദ് സന്തോഖിയായിരുന്നു മുഖ്യാതിഥിയായി എത്തിയിരിന്നു.

2020 ജൂലൈയിലാണ് ചന്ദ്രികാപെര്‍സാദ് സുരിനാമിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനാരോഹണ ചടങ്ങില്‍ സംസ്‌കൃത സ്ലോഹങ്ങള്‍ ഉരുവിട്ട് അദേഹം ലോക ശ്രദ്ധനേടിയിരുന്നു. 2020 ജൂലൈയിലാണ് ചന്ദ്രികാപെര്‍സാദ് സുരിനാമിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

Related Articles

Latest Articles