Friday, April 26, 2024
spot_img

കടലുണ്ടിപ്പുഴയും പപ്പടത്തെരുവിന്റെ പെരുമയും

ഇത് എരണിപ്പിലാവ് കടവ്.നൂറു വർഷം മുൻപ് ഒരു ജനതയുടെ ജീവിതായോധനങ്ങൾക്ക് നിറം ചാർത്തിയ കടലുണ്ടിപ്പുഴയുടെ തിരക്കേറിയ ഒരു തീരമായിരുന്നു ഇത്. തിരൂരങ്ങാടി പട്ടണത്തിൻ്റെ വടക്കാ യി വെള്ളിനക്കാട് റോഡിലേക്ക് തിരി ഞ്ഞാൽ ഗതകാലങ്ങളുടെ നിണമണി ഞ്ഞ ഓർമ്മകൾ ചിറക് വിരിക്കുന്ന ഈദൃശ്യം കാണാം. ചരിത്രന്വേഷികളെ അത് അൽഭുതപ്പെടുത്തുകയും ആകാംക്ഷ പ്പെടുത്തുക യും ചെയ്യും. 1921 ആഗസ്റ്റ് 20ന് തിരൂരങ്ങാടിയിലെ നരനായാട്ട് ആസ്വദിക്കാൻ മലപ്പുറത്ത് നിന്ന് സ്പെഷ്യൽ ഓഫീസർ റിഡ്മാൻ സായ്പ്പും ആഡർലി കുഞ്ഞാലിയും മോട്ടോർ സൈക്കിളിൽ വരുമ്പോൾ പനമ്പുഴ കടവത്ത് കലിപൂണ്ട് നിന്ന മാപ്പിള പോരാ ളികൾ അവരെ ശരിപ്പെടുത്തിയ ഒരു വിവരണം ചരിത്ര പുസ്തകങ്ങളിലൂടെ അറിയാം.

ആ കടവത്ത് നിന്ന് നൂറ് മീറ്റർ പടി ഞ്ഞാറ് ഭാഗത്തേക്ക് തിരിയുന്ന പുഴയുടെ വളവിലാണ് എരണിപ്പിലാവ് കടവ്.
അന്നിവിടം കോഴിക്കോട് നിന്നും നിലമ്പൂ ര് നിന്നും മറ്റും വലിയ വഞ്ചികളിൽ ആർ പ്പു വിളികളോടെ ചരക്കുകൾ വന്നിറങ്ങു മായിരുന്നു.അരി, മൽസ്യം, പച്ചക്കറികൾ, പല വ്യഞ്ജനങ്ങൾ… അങ്ങനെ ഒരു ജനത
യുടെ സ്വപ്നങ്ങൾക്ക് ചാരുത നൽകുന്നകടവായി ഇവിടെ ജീവിതം തുടിച്ചുനിന്നു. ബ്രിട്ടീഷുകാരുടെ പോലും ഒരു സ്ഥിരം റൂ ട്ടായിരുന്നു ഇത്. പട്ടാളം കവാത്തു നട ത്തിയ ബീഭൽസ നാളുകളിൽ സ്ത്രീകൾ കുട്ടികളെ നെഞ്ചിലടക്കിപ്പിടിച്ച് ഇതിൻ്റെ വശങ്ങളിലുള്ള കുറ്റിക്കാടുകളിൽ ഒളി ക്കുമായിരുന്നുവത്രെ.


എരണിപ്പിലാവ് കടവിൽ വന്നിറങ്ങുന്ന ചരക്കുകളുമായി ഏറ്റു കാർ ചെങ്കുത്താ യ കയറ്റംകയറി ചെല്ലുന്നത് പപ്പടത്തെ രുവിലേക്കായിരുന്നു. പപ്പടത്തെരുവ് തി രൂരങ്ങാടിയുടെ ജീവനാഡിയായിരുന്നു. അവിടെ ഒരു പാണ്ടികശാലയും ഉണ്ടായി രുന്നു. അതു കൊണ്ടു തന്നെ ഉപ്പു തൊട്ട് കർപ്പൂരം വരെ ഇതുവഴി രാപ്പകലില്ലാതെ പപ്പട തെരുവിലേക്ക് കടലുണ്ടിപ്പുഴയിലൂ ടെ ഒഴുകി എത്തുന്നതും കാത്ത് ജനങ്ങ ൾ ഇവിടെ തടിച്ചു കൂടി. അങ്ങനെ പപ്പട ത്തെരു മാർക്കറ്റ് മലബാറിലെ ഒരു പ്രധാ ന വാണിജ്യ വിപണിയായി മാറി. അന്ന് ചെമ്മാട് നിന്ന് കക്കാട് ഭാഗത്തേ ക്ക് ഇന്നുള്ള റോഡില്ല. അത് ചന്തപ്പടിയിൽ നിന്ന് നേരെ പപ്പടത്തെരുവിലൂടെ കക്കാട്ടേക്ക് ചെന്നുചേരുകയായിരുന്നു. പപ്പടത്തെരുവിൽ നിന്നു തന്നെ മറ്റൊരു റോഡ് പനമ്പുഴ കടവിൽ അവസാനിക്കു ന്നു. ഇതു വഴി ഇടതടവില്ലാതെ കാളവണ്ടികളും പോത്തുവണ്ടികളും സഞ്ചരിച്ചു. ചെമ്മാട് നിന്ന് കോഴിക്കോട് യാത്ര ക്കും അന്ന് തടസ്സമുണ്ടായിരുന്നു. കാര ണം പാറക്കടവ് പാലവും അന്നില്ല.

ഖിലാഫത്ത് കമ്മറ്റിയുടെ ഒരു പ്രധാന ഓഫീസും ഇവിടെ പ്രവർത്തിച്ചിരുന്നു. ഇതിനൊക്കെ പുറമെ സധാ ശബ്ദമുഖ രിതമായിരുന്ന ഈ സ്ഥലത്തിന് വേറെ യൊരു പ്രത്യേകത കൂടിയുണ്ട്. ആലി മുസ്ല്യാർ ദർസ് നടത്തിയിരുന്ന കിഴക്കേ പള്ളിയും ഇവിടെയാണ് എന്നത് പലർ ക്കും അറിയില്ല. കലാപത്തിൽ ഈ പള്ളി ക്ക് വെടിയേറ്റു എന്ന് പറയപ്പെടുന്നുണ്ട്. അതിനു ശേഷം പള്ളി അൽപ്പം ചെറുതാ ക്കുകയാണുണ്ടായത്.ഇതു ചെറുതാക്കാ നും കാരണമുണ്ട്. ലഹള ഏറ്റവും കൂടുത ൽ ബാധിച്ച സ്ഥലമെന്ന നിലക്ക് ഈ സ്ഥ ലത്ത് നിന്ന് പുരുഷന്മാർ അപ്രത്യക്ഷരാ യിരുന്നു.പലരും നാടുവിടുകയും നാട് കടത്തപ്പെടുകയും വെടിയേറ്റ് മരണം വരി ക്കുകയും ചെയ്തിരുന്നു. അതു കൊണ്ടു തന്നെ വിരലിലെണ്ണാവുന്ന പുരുഷന്മാരേ ഇവിടെ അവശേഷിച്ചിരുന്നുള്ളു.അവശേ ഷിച്ചത് സത്രീകളും കുട്ടികളുമായിരുന്നു.
മുസ്ലിം സ്ത്രീകൾ അക്കാലത്ത് പള്ളിയി ൽ പോകാറില്ലല്ലോ. അപ്പോൾ പിന്നെ വലിയ ഒരു പള്ളിയുടെ ആവശ്യവുമില്ല.
സ്ത്രീകൾ മാത്രമായപ്പോൾ ഉപജീവന ത്തിന് മാർഗ്ഗമായി അവർ കണ്ടെത്തിയ വഴി പപ്പടം പരത്തി വിൽക്കൽ മാത്രമാ യിരുന്നു.സമരത്തിലെ പെൺ സാന്നിദ്ധ്യം അന്വേഷിക്കുന്നവർ പപ്പടത്തെരുവിലെ ഈ ഹതഭാഗ്യകളുടെ ജീവിതത്തിൻ്റെ പിന്നാമ്പുറകഥകൾ കേട്ടാൽ മൂക്കത്ത് വിരൽ വെച്ചു പോകും.അവർ പപ്പടത്തി
ന് ഉഴുന്നു അരച്ചിരുന്ന കരിങ്കൽ ഉരലുകളും ആട്ടുകല്ലുകളും ഇന്നും ചരിത്രത്തിൻ്റെ അവശേഷിപ്പുകളായി നമുക്കിവിടെ കാണാം.അവ പലതും ഗതകാല ജീവിത ത്തിൻ്റെ സാക്ഷ്യം പോലെ വീടുകളുടെ ചവിട്ടുപടിയായി ഉപയോഗപ്പെടുത്തിയ തും കൗതുകമുള്ള കാഴ്ചയായിരുന്ന

Related Articles

Latest Articles