Friday, May 17, 2024
spot_img

ശോഭന അഭിനയിച്ചത് കൊണ്ട് വല്യേട്ടൻ സിനിമ ഇനിമുതൽ കൈരളി സംപ്രേഷണം ചെയ്യില്ല !

തൃശ്ശൂരിൽ കഴിഞ്ഞ ദിവസം നരേന്ദ്ര മോദി പങ്കെടുത്ത മഹിളാ സംഗമത്തിൽ ജനസാഗരമായിരുന്നു പങ്കെടുത്തത്. മലയാളത്തിന്റെ പ്രീയ താരം ശോഭന, പെൻഷൻ ലഭിക്കാത്തതിൽ സർക്കാരിനെതിരെ സമരം ചെയ്ത മറിയകുട്ടിയമ്മ, ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിന്നുമണി, കായിക താരവും എംപിയുമായ പി.ടി. ഉഷ അങ്ങനെ നിരവധി പേരാണ് മഹിളാ സംഗമത്തിൽ സന്നിഹിതരായത്. എന്നാൽ, വേദിയിൽ ശോഭനയും മറ്റും കേന്ദ്ര സർക്കാരിനെ പുകഴ്ത്തിയതും ഇത്രയും ജനസാഗരം തൃശ്ശൂരിൽ എത്തിയതും ഇടത്പക്ഷ പാർട്ടികൾക്ക് അത്ര സുഖിച്ചിട്ടില്ല. ഇപ്പോഴിതാ, മഹിളാ സംഗമത്തിൽ പങ്കെടുത്തവർക്കെതിരെ വ്യാജ പ്രചാരണം നടത്തുന്ന സഖാക്കളേ ട്രോളി കൊല്ലുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ജിതിൻ കെ ജേക്കബ്. മണിച്ചിത്രത്താഴ് സിനിമയൊക്കെ സിനിമ ആണോ, ശോഭനയുടെ അഭിനയം വെറും കോപ്രായം ആയിരുന്നു, അവരുടെ ഡാൻസ് പ്രോഗ്രാം ഒക്കെ ഒട്ടും നിലവാരം ഇല്ലാത്തതാണ് എന്നൊക്കെയുള്ള നിലവിളികളാണ് എങ്ങും. ശോഭന അഭിനയിച്ചത് കൊണ്ട് വല്യേട്ടൻ സിനിമ ഇനിമുതൽ കൈരളി സംപ്രേഷണം ചെയ്യുന്നതും നിർത്തിയേക്കുമെന്നും ജിതിൻ കെ ജേക്കബ് പരിഹസിക്കുന്നു. യാഥാർഥ്യത്തിൽ
എന്താണ് അവർ ചെയ്ത കുറ്റം ? ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ കേന്ദ്ര സർക്കാർ പദ്ധതികളെ കുറിച്ച് പോസിറ്റീവായി സംസാരിച്ചു. പോരെ പൂരം, കേരളത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് അനുകൂലമായി സംസാരിച്ചാൽ എന്ത് സംഭവിക്കുമോ അത് തന്നെ സംഭവിച്ചു. ഇപ്പോൾ ശോഭനയെ കൂട്ടം കൂടി തെറിവിളിച്ച് കമ്മികളും, ഇസ്ലാമിക തീവ്രവാദികളും സൈബർ അറ്റാക്ക് നടത്തുകയാണ്. മാപ്രകൾ ശോഭനക്ക് എതിരെ ആഞ്ഞടിക്കുന്നു, സാംസ്ക്കാരിക നായകൾ ഓരിയിടുന്നു. അങ്ങനെ ആകെ ബഹളം. അതേസമയം, ഇപ്പോൾ ബഹളം ഉണ്ടാക്കുന്ന ആളുകൾ ആണ് രണ്ട് മാസം മുൻപ് ഇസ്രായേൽ കയറി അള്ളാഹു അക്ബർ വിളികളോടെ നിരപരാധികളായ ആയിരക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങളെയും, വൃദ്ധരെയും കൂട്ടക്കൊല ചെയ്യുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹങ്ങൾ നഗ്നരാക്കി വാഹനങ്ങളിൽ കയറ്റി നഗരങ്ങളിൽ പ്രദർശിപ്പിച്ച് മൃതദേഹങ്ങളിൽ തുപ്പുകയും, ചവിട്ടുകയും ചെയ്ത പലസ്തീനിലെ മുസ്ലിം തീവ്രവാദ സംഘടനയായ ഹമാസ് തീവ്രവാദി നേതാവിനെ കൊണ്ട് കേരളത്തിൽ തീവ്രവാദ പ്രസംഗം നടത്തുകയും, പരസ്യമായി ഇസ്ലാമിക തീവ്രവാദത്തിന് പിന്തുണ നൽകുന്ന റാലികൾ നടക്കുകയും ചെയ്തത് എന്നോർക്കണമെന്നും ജിതിൻ കെ ജേക്കബ് പറയുന്നു. അതായത് ഇന്ത്യ എന്ന രാജ്യത്ത് ജീവിക്കുകയും, ഇന്ത്യയുടെ ജനാധിപത്യത്തിന്റെ എല്ലാ സുഖങ്ങളും അനുഭവിക്കുകയും ചെയ്യുന്നവർ ഒരു വശത്ത് പരസ്യമായി ഇസ്ലാമിക തീവ്രവാദത്തിന് പിന്തുണ കൊടുക്കുകയും, മറുവശത്ത് ഇന്ത്യൻ ജനത ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഭരണാധികാരി പങ്കെടുക്കുന്ന ചടങ്ങിൽ, പങ്കെടുക്കുന്നവരെ ക്രൂരമായി അവഹേളിക്കുകയും ചെയ്യുകയാണ്. 80% വരുന്ന ജനതയുടെ വിശ്വാസമായ അയോധ്യയിലെ രാമക്ഷേത്രം, സന്ദർശനം നടത്താൻ പോകുന്നവർ ആകാം ഇവരുടെ അടുത്ത ടാർഗറ്റ്. എന്നാൽ, ഇവർ എത്രയോ കാലങ്ങളായി ഇങ്ങനെ കിടന്ന് മോങ്ങുന്നു. എന്നിട്ടും ബിജെപി വളർന്നു കൊണ്ടേയിരിക്കുന്നു, ഇവറ്റകളോ കനൽ തരികൾ ആയി ഒരു മൂലയിൽ മാത്രമായി ഒതുങ്ങുകയാണെന്നും ജിതിൻ കെ ജേക്കബ് പരിഹസിക്കുന്നു.

കൂടാതെ, ചുണയുണ്ടെങ്കിൽ ബംഗാളിൽ ജയിച്ചു കാണിക്ക്, ത്രിപുരയിൽ ജയിച്ച് കാണിക്ക് എന്നൊക്കെ തള്ളിയിരുന്ന കാലം ഓർമയില്ലേ. ത്രിപുരയിൽ കേരളത്തെക്കാൾ കൂടുതൽ സാക്ഷരത ഉണ്ടെന്ന് ഒരു അന്തംകമ്മി പ്രസംഗിച്ചത് ഓർക്കുന്നു. പക്ഷെ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതോടെ ത്രിപുരക്കാർ വിവരമില്ലാത്ത ജനതയായി മാറി. കൂടാതെ, മോഡിക്ക് ഗുജറാത്തിന് അപ്പുറം വളരാൻ കഴിയില്ല എന്നൊക്കെ പറഞ്ഞ് മാപ്രകൾ ചർച്ച നടത്തി വിധി പറഞ്ഞതൊക്കെ മറക്കാൻ കഴിയുമോ എന്നും ജിതിൻ കെ ജേക്കബ് ചോദിക്കുന്നു. അതേസമയം, ഗുജറാത്ത്‌ വികസനം പഠിക്കാൻ പോയ കേരളത്തിലെ മുൻ മന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചവർ തന്നെ, ഇപ്പോൾ ഗുജറാത്ത്‌ മോഡൽ പഠിക്കാൻ പോകുകയാണ്. മോഡിയെ കേരളത്തിൽ കയറ്റില്ല, അമിത് ഷാ കേരളത്തിൽ കാല് കുത്തണമോ എന്ന് ഞങ്ങൾ തീരുമാനിക്കും എന്നൊക്കെയുള്ള ഗീർവാണമൊക്കെ ഓർമ്മയില്ലേ. കേരള വർമയിൽ ബാനർ എഴുതിയ കുട്ടി കോമാളി അന്തംകമ്മികളെ പോലെ, മോഡിയെ അമേരിക്കയിൽ കയറ്റരുത് എന്ന് അമേരിക്കക്കാർ തോറ്റു പോകുന്ന ഇംഗ്ലീഷിൽ അമേരിക്കക്ക് കത്ത് എഴുതിയ കമ്മികളെ എങ്ങനെ മറക്കും. വെറും 10 സെക്കന്റ്‌ കൊണ്ട് എതിരാളികളെ ഇല്ലാതാക്കും, അവലും മലരും മുദ്രാവാക്യവും ഒക്കെ മുഴക്കിയ സുടാപ്പി കുഞ്ഞുങ്ങളെയും മറന്നിട്ടില്ല. ഇവറ്റകൾ തെറിവിളിച്ചും, ഭീഷണിപ്പെടുത്തിയും, മാപ്രകളെ കൊണ്ട് അന്തിചർച്ച ചെയ്യിച്ച് നാറ്റിച്ചുമൊക്കെ വാ അടപ്പിക്കുന്ന തന്ത്രം ഒക്കെ ഇപ്പോൾ ഏൽക്കുന്നില്ല. അതുകൊണ്ടാണ് പിണു കുനിയാൻ പറഞ്ഞാൽ മുട്ടിൽ ഇഴയുന്ന ഒരു അന്തം കമ്മിണി സ്വയം പ്രഖ്യാപിത സാംസ്‌ക്കാരിക നായിക ഇന്ന് പറഞ്ഞത് ശോഭനയെ സംഘി ആക്കിയാൽ ഗുണം സംഘികൾക്ക് തന്നെ ആണെന്ന്. വന്നു വന്ന് എല്ലാ മേഖലകളിലും സംഖികൾ കരുത്ത് ആർജിക്കുകയാണ്. പണ്ടൊക്കെ സംഘി വിളി കേൾക്കുന്നത് അപമാനം എന്ന ധാരണ ആയിരുന്നു എങ്കിൽ ഇപ്പോൾ അതേടാ, ഞാൻ നല്ല ഒന്നാം തരം സംഘി തന്നെയാണ് എന്ന് പരസ്യമായി പറയുന്ന അവസ്ഥയിൽ ആയി കാര്യങ്ങളെന്നും ജിതിൻ കെ ജേക്കബ് പറയുന്നു. കൂടാതെ, ദീപാവലിക്ക് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടാൽ സംഘി വിളി കേൾക്കുമോ എന്ന് ഭയന്നിരുന്നവരൊക്കെ ഇന്ന് ദീപാവലിയും, ഹോളിയും, ദസറയും ഒക്കെ ഗംഭീരമായി ആഘോഷിക്കുന്നു. ശരിക്കും ഈ അവസ്ഥയിൽ സംഖികളെ എത്തിച്ചത് ഓരോ കമ്മികളുമാണ്. അവഗണിക്കേണ്ടതിനെ അവഗണിക്കേണ്ടതിന് പകരം, ചൊറിയാൻ നോക്കി. അപ്പോൾ അവർ പ്രതിരോധം തീർത്തു. അടിച്ചാൽ തിരിച്ചടി ഉറപ്പാണ്. ഒരു പത്ത് വർഷം മുമ്പ് വരെ അവരുടേതായ മേഖലകളിൽ മാത്രം ഒതുങ്ങി നിന്ന് പ്രവർത്തനം നടത്തിയ സംഘപരിവാർ, ഇപ്പോൾ കേരളത്തിൽ എല്ലാ മേഖലകളിലും എത്തിയിരിക്കുന്നു. എന്തായാലും, പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച ശോഭനയെ സൈബർ അറ്റാക്ക് ചെയ്യരുത് എന്ന് പറയില്ല, നിങ്ങൾ അത് തുടരുക. നിങ്ങളാണ് സംഘപരിവാറിന്റെ ഊർജ്ജം. അതുകൊണ്ട് ശോഭനയെ മാത്രമായി ആക്രമിക്കല്ലേ. മോഹൻലാലിന് അയോധ്യ രാമക്ഷത്ര ഉൽഘാടനത്തിനുള്ള ക്ഷണം ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞു കാണുമല്ലോ എന്ന് ചോദിച്ചുകൊണ്ടാണ് ജിതിൻ കെ ജേക്കബ് തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Related Articles

Latest Articles