Monday, June 3, 2024
spot_img

കാക്കനാട് ലഹരിക്കടത്ത് കേസ്; എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചു

കാക്കനാട് ലഹരിക്കടത്ത് കേസിൽ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിച്ചത് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള 19 പേര്‍ക്കെതിരെയാണ്. ഇതില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. കേസില്‍ 25 പേരാണ് പ്രതികളായിട്ടുള്ളത്.

നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതികളിലാർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. എക്സൈസിന്‍റെ ജില്ലാ ഘടകം പ്രതികളിൽ ചിലരെ കേസില്‍ നിന്ന് ഒഴിവാക്കിയെന്നടക്കമുള്ള ആക്ഷേപങ്ങള്‍ നേരത്തെ ഉയർന്നിരുന്നു. തുടര്‍ന്ന് എക്സൈസ് ക്രൈബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു.

Related Articles

Latest Articles