Tuesday, September 29, 2026

കാളി പൂജയില്‍ പങ്കെടുത്താൽ കൊല്ലും; ക്രിക്കറ്റ് താരത്തിനുനേരെ മതഭീകരന്റെ വധഭീഷണി, കയ്യോടെ പോലീസ് പൊക്കി

ധാക്ക: കൊല്‍ക്കത്തയില്‍ കാളി പൂജയില്‍ പങ്കെടുത്ത ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷക്കീബ് അല്‍ഹസന്റെ പ്രവർത്തി മുസ്ലിം മതവികാരം വൃണപ്പെടുത്തിയെന്ന പേരില്‍ വധ ഭീഷണി മുഴക്കിയയാല്‍ അറസ്റ്റില്‍. ഫേസ്ബുക് ലൈവിൽ ഷക്കീബിനെ വധിക്കുമെന്ന് പറഞ്ഞയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഷാഹ്പൂരില്‍ താമസിക്കുന്ന മൊഹ്‌സിന്‍ തലൂക്ദര്‍ എന്നായാളാണ് പോലീസ് പിടിയിലാത്. തിങ്കളാഴ്ച രാത്രി 12.06നാണ് ഷക്കീബിനെതിരേ മൊഹ്‌സിന്‍ വധഭീഷണി മുഴക്കിയത്. മുസ്ലിം മത വിശ്വാസിയും ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ മുതിർന്ന താരവുമായ ഷക്കീബ് കാളി പൂജയില്‍ പങ്കെടുക്കുകയും ദേവി വിഗ്രഹത്തെ തൊഴുകയും ചെയ്തതാണ് മൊഹ്‌സിലെ പ്രകോപിപ്പിച്ചത്.

Related Articles

Latest Articles