Friday, May 3, 2024
spot_img

കല്ലട ബസിലെ അതിക്രമത്തിൽ എല്ലാ പ്രതികളും പിടിയിൽ; അറസ്റ്റിലായത് 7 പേർ, അന്തർ സംസ്ഥാന ബസുകളെ നിയന്ത്രിക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: കല്ലട ബസിലെ അതിക്രമത്തിൽ എല്ലാപ്രതികളും പിടിയിൽ. കേസില്‍ ഇതു വരെ അറസ്റ്റിലായത് 7 പേർ. ബസ് ഉടമ ഹാജരായില്ലെങ്കിൽ നിയമനടപടിയെന്ന് പൊലീസ് വ്യക്തമാക്കി. ആലുവ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി.

അതേസമയം അന്തർ സംസ്ഥാന ബസുകളെ നിയന്ത്രിക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന മിന്നൽ പരിശോധനാ സ്ക്വാഡുകളെ എല്ലാ ആർടി ഓഫീസിലും നിയമിക്കാൻ ഗതാഗത കമ്മീഷണർ ഉത്തരവിട്ടു.

യാത്രക്കാരായ 3 യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗതാഗതവകുപ്പിന്‍റെ നീക്കം. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി തടയാൻ സംസ്ഥാനത്തെ എല്ലാ ആർടിഒ ഓഫീസിലും പ്രത്യേക പരിശോധനാ സ്ക്വാഡ് രൂപീകരിക്കും.

Related Articles

Latest Articles