Saturday, April 20, 2024
spot_img

വിധിയെഴുത്തിൽ രേഖപ്പെടുത്തിയത് കനത്ത പോളിംഗ്, ഏറ്റവും കൂടുതൽ കണ്ണൂർ, കുറവ് തിരുവനന്തപുരം ;പ്രതീക്ഷയോടെ മുന്നണികള്‍

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ വിധിയെഴുതിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 77.67 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 74.04 ശതമാനം ആയിരുന്നു പോളിംഗ്. രാത്രി വൈകി വോട്ടിംഗ് അവസാനിച്ച ബൂത്തുകളിലെ കണക്കുകൾ കൂടി ക്രോഡീകരിച്ചു മാത്രമേ അവസാന ശതമാനം പുറത്തു വരികയുള്ളൂ.

ഇതുകൂടി ചേർക്കുമ്പോള്‍ ശതമാനം ഇനിയും ഉയരും. അതേസമയം, ശക്തമായ ത്രികോണപ്പോരാട്ടം കണ്ട മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുത്തനെ ഉയര്‍ന്നു. തിരുവനന്തപുരത്ത് 2014ലെ 68.69ൽ നിന്ന് ഇത്തവണ 73.37 ശതമാനമായി. പത്തനംതിട്ടയിൽ 66.02ൽനിന്ന് 74.04 ആയും തൃശ്ശൂരിൽ 72.17ൽ നിന്ന് 77.49 ആയും ഉയർന്നു.

കഴിഞ്ഞതവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. കണ്ണൂരിലും വയനാട്ടിലും മാത്രമാണ് 80 കടന്നത്. നിലവിൽഏറ്റവും കൂടുതൽ പോളിംഗ് ശതമാനം കണ്ണൂരും, കുറവ് തിരുവനന്തപുരത്തുമാണ്.

Related Articles

Latest Articles