Friday, September 25, 2026

കല്ലാർകുട്ടി ഡാമിൽ രണ്ടുപേർ ചാടിയതായി അഭ്യൂഹം; കാഞ്ഞിരപ്പള്ളി സ്വദേശികളായ അച്ഛനും മകളുമെന്ന് സംശയം

ഇടുക്കി: കല്ലാർകുട്ടി ഡാമിൽ രണ്ട് പേർ ചാടിയതായി സംശയം. അച്ഛനും മകളുമാണ് ഡാമിലേക്ക് ചാടിയതെന്നാണ് വിവരം. കാഞ്ഞിരപ്പള്ളി സ്വദേശികളാണ് ഇവരെന്നാണ് ലഭിയ്ക്കുന്ന വിവരം. സംഭവ സ്ഥലത്ത് പോലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

നാട്ടുകാരാണ് ഇത് സംബന്ധിച്ച വിവരം പോലീസിനെ അറിയിച്ചതെന്നാണ് റിപ്പോർട്ട്. ഈ ഡാമിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പോലീസ് പരിശോധിച്ച് വരികയാണ്.അതോടൊപ്പം ആരെയെങ്കിലും കഴിഞ്ഞ 24 മണിയ്ക്കൂറിനിടെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ അന്വേഷിക്കുന്നുണ്ട്.

Related Articles

Latest Articles