Friday, May 17, 2024
spot_img

LPG സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിന് പുതിയ സൗകര്യം ഒരുക്കി ഭാരത് ഗ്യാസ്: UPI 123Pay ഉപയോഗിച്ച്‌ പണമടയ്ക്കാം

ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ക്കുവേണ്ടി പുതിയ പദ്ധതി ആരംഭിച്ചു. എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യാനും, പണമടയ്ക്കാനും ഇനി മുതൽ എളുപ്പമാകും. ‘വോയ്‌സ് ബേസ്ഡ് പേയ്‌മെന്റ് ഫെസിലിറ്റി’ എന്നാണ് പദ്ധതിയുടെ പേര്. ഇതിൽ ഐവിആർ സംവിധാനം വഴി സംസാരിച്ച്‌ പണമടയ്ക്കാൻ കഴിയും. സ്‌മാര്‍ട്ട്‌ ഫോണുകൾ ഇല്ലാത്തവരും, ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണ്‍ ഇല്ലാത്തവരും ആയ ഉപഭോക്താക്കള്‍ക്ക് ഇതുവഴി പ്രയോജനമുണ്ടാകും.

ഭാരത് ഗ്യാസ് കമ്പനിയും അള്‍ട്രാ കാഷ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് പുതിയ അപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്.
ശബ്‌ദം അടിസ്ഥാനമാക്കിയുള്ള ഈ ഡിജിറ്റല്‍ പേയ്‌മെന്റില്‍, ഉപഭോക്താവ് ഐവിആറില്‍ സംസാരിക്കണം. ശബ്ദം ഉപയോഗിച്ചു മാത്രമേ ഇതിൽ ഗ്യാസ് ബുക്കിംഗും പേയ്‌മെന്റും നടത്താൻ കഴിയുകയുള്ളു. 40 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ഐവിആര്‍ സൗകര്യം ലഭ്യമാകും.

Related Articles

Latest Articles