Sunday, November 15, 2026

കണ്ടക്ടറെ കൽപ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം; നാളെ വയനാട്ടിലെ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും

വയനാട്: വയനാട്ടിലെ സ്വകാര്യ ബസ് തൊഴിലാളികൾ നാളെ പണിമുടക്കും. കൺസഷൻ കാർഡില്ലാത്ത വിദ്യാർത്ഥിയെ ചോദ്യം ചെയ്ത സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടറെ കൽപ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെതിരെയാണ് പണിമുടക്ക് നടത്തുന്നത്.

ബത്തേരിയിൽ നിന്ന് കൽപ്പറ്റയിലേക്ക് സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറെയാണ് കോളജ് വിദ്യാർത്ഥികളുടെ പരാതിയിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്.

Related Articles

Latest Articles