Tuesday, May 21, 2024
spot_img

കണമല കാട്ടുപോത്ത് ആക്രമണം; പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് എരുമേലി പോലീസ്

കോട്ടയം: കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് എരുമേലി പോലീസ്. കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് രണ്ട് പേര് മരിച്ചതിൽ കണമലയിൽ പ്രതിഷേധം നടത്തിയിരുന്നു. വഴിതടയൽ, ഗതാഗതം തടസപ്പെടുതൽ തുടങ്ങിയവ അടക്കമുള്ള വകുപ്പുകളാണ് പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന 45 ഓളം ആളുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കണമലയിലെ കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് പോത്തിനെ മയക്കുവെടി വയ്ക്കാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കു വെടി വക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിടും. പോത്തിനെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു. മയക്കു വെടി വക്കാൻ തേക്കടിയിൽ നിന്നുള്ള സംഘവും കണമല ഭാഗത്ത്‌ എത്തി. ഷെഡ്യൂൾ ഒന്നിൽ പെട്ട മൃഗം ആയതിനാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മാത്രമേ വെടിവെയ്ക്കാൻ പറ്റൂ. കഴിഞ്ഞ ദിവസം പോത്തിനെ വെടിവെയ്ക്കാൻ കളക്ടർ ഉത്തരവിട്ടിരുന്നു.

Related Articles

Latest Articles