Friday, May 3, 2024
spot_img

‘താൻ ഭയങ്കര വഴക്കാളിയാണെന്ന ചീത്തപ്പേരുണ്ട്; കല്യാണം കഴിക്കാനാവുമെന്ന് തോന്നുന്നില്ല’; നടി കങ്കണ റണൗത്ത്

 

താൻ ഭയങ്കര വഴക്കാളിയാണെന്ന് ആളുകൾ പറഞ്ഞുപരത്തുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് നടി കങ്കണ റണൗത്ത്. ഇക്കാരണം കൊണ്ട് വിവാഹം കഴിക്കാനാകുമെന്ന് തോന്നുന്നില്ലെന്നും താരം പറഞ്ഞു. തന്റെ പുതിയ ചിത്രമായ ധക്കഡിന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിലാണ് ഒരു ചോദ്യത്തിന് മറുപടിയായി താരം തമാശരൂപേണ ഇങ്ങനെ പറഞ്ഞത്.

യഥാർത്ഥ ജീവിതത്തിലും ധക്കഡ് അഥവാ ടോം ബോയ് ആണോ എന്ന ചോദ്യത്തിനാണ് കങ്കണ രസകരമായ മറുപടി നൽകിയത്. ശരിക്കും ആരെങ്കിലും ആരെയെങ്കിലും മർദിക്കുമോ എന്ന് കങ്കണ ചോദിച്ചു. ആൺകുട്ടികളെ തല്ലിച്ചതയ്ക്കുമെന്ന് കിംവദന്തികൾ പലരും പറഞ്ഞുപരത്തുന്നതിനാൽ താൻ കടുപ്പമേറിയ വ്യക്തിത്വത്തിനുടമയാണെന്നാണ് എല്ലാവരും കരുതുന്നതെന്നും അവർ പറഞ്ഞു.

അതേസമയം ആക്ഷൻ ​ചിത്രമായെത്തുന്ന ധക്കഡ് ആണ് കങ്കണയുടേതായി ഉടൻ പുറത്തിറങ്ങാനുള്ളത്. ഏജന്റ് അ​ഗ്നി എന്ന കഥാപാത്രമായാണ് താരമെത്തുന്നത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. റസ്നീഷ് ഘായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ മാസം 20-നാണ് ധക്കഡ് റിലീസ് ചെയ്യുക. മാത്രമല്ല ബോളിവുഡിലെ ആദ്യ വനിതാ രഹസ്യാന്വേഷണ ഏജന്റ് എന്ന വിശേഷണവുമായാണ് ചിത്രമെത്തുന്നത്.

Related Articles

Latest Articles