Tuesday, May 14, 2024
spot_img

കനയ്യ ലാലിന്റെ വിധി തന്നെയാവും നിനക്കും,ജീവനിൽ കൊതിയുണ്ടെങ്കിൽ ഓടി രക്ഷപെട്ടോ: വധ ഭീഷണിയുമായി വീണ്ടും മതതീവ്രവാദികൾ

ലക്‌നൗ: ഹിന്ദുക്കൾക്ക് നേരെ വീണ്ടും വധ ഭീഷണിയുമായി മതതീവ്രവാദികൾ. ഉത്തർപ്രദേശിലെ മുഫാസർ ജില്ലയിലെ നരേന്ദ്ര കുമാർ സൈനി എന്ന ഹിന്ദു തയ്യൽക്കാരനെതിരെ അജ്ഞാത ഇസ്ലാമിസ്റ്റ് സംഘമാണ് വധ ഭീഷണി കത്ത് അയച്ചത്.

ഉദയ്പൂരിൽ കനയ്യലാലിനെ കൊന്നതിന് സമാനമായി സൈനിയെയും വധിക്കുമെന്നാണ് കത്തിൽ എഴുതീട്ടുള്ളത്. സംഭവത്തിൽ യുപി പോലീസ് കേസ് എടുത്തിട്ടുണ്ട്.സൈനിയുടെ കടയ്‌ക്കകത്താണ് കത്ത് കാണപ്പെട്ടത്. ഹിന്ദിയിൽ എഴുതിയ കത്തിൽ, നിങ്ങൾ ഒരു വലിയ രാജ്യസ്‌നേഹിയാണെന്ന് നടിക്കുന്നു. കനയ്യയെപ്പോലെ നിങ്ങളെയും കൊലപ്പെടുത്തും. നിങ്ങളെ ഒഴിവാക്കില്ല… നിങ്ങൾക്ക് കഴിയുമെങ്കിൽ ഓടിപ്പോകുക എന്നും ഭീഷണിപ്പെടുത്തിയിരിക്കുന്നു.

ഇതിനിടെ കത്ത് വായിച്ച് പരിഭ്രാന്തനായ സൈനി സമീപത്തെ കടയുടമകളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം ഉത്തർപ്രദേശ് പോലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു.

Related Articles

Latest Articles