Monday, April 29, 2024
spot_img

ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ ലോക ചാമ്പ്യാൻഷിപ്പിൽ തിളങ്ങി ഇന്ത്യൻ പുരുഷ ഡബിൾസ് സഖ്യം;പുതു ചരിത്രം കുറിച്ച് സാത്വിക്സായിരാജ് രങ്കിറെഡ്ഡിയും,ചിരാഗ് ഷെട്ടിയും

ടോക്കിയോ:ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിച്ച ആദ്യ ഇന്ത്യൻ ഡബിൾസ് സഖ്യം എന്ന ബഹുമതി സാത്വിക്സായിരാജ് രങ്കിറെഡ്ഡിയ്ക്കും ,ചിരാഗ് ഷെട്ടിയ്ക്കും സ്വന്തം. ഒരു പുതു ചരിത്രമാണ് ഇരുവരും കുറിച്ചത്. പുരുഷ ഡബിൾസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ജോഡിയാണ് ഇവർ.

ലോക രണ്ടാം നമ്പർ താരങ്ങളായ ജപ്പാന്റെ തകുറോ ഹോക്കി-യുഗോ കൊബയാഷി സഖ്യത്തെ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തിയാണ് താരങ്ങൾ വിജയം ഉറപ്പിച്ചത്. 2422, 1521, 2114 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

സെമിയിൽ യോഗ്യത നേടിയതോടെ ഒരു മെഡലെങ്കിലും ഉറപ്പിച്ച സാത്വിക്കും ചിരാഗും സെമിയിൽ മലേഷ്യൻ ജോഡികളായ ആരോൺ ചിയ-സോ വുയി സഖ്യത്തെ നേരിടും.ബിർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയതിന് പിന്നാലെയാണ് ലോക ചാമ്പ്യൻഷിപ്പിൽ സഖ്യത്തിന്റെ മിന്നും പ്രകടനം.

Related Articles

Latest Articles