Friday, January 2, 2026

ഉദ്ധവ രാവണന്റെ തലയറുക്കാൻ കങ്കണ; വാള്‍ കൈമാറുന്നത് ശിവജി മഹാരാജ്; ട്വിറ്ററിൽ അങ്കം കുറിച്ച് താരം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ രാവണനായി ചിത്രീകരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. പരിക്കേറ്റ് രക്തമൊലിപ്പിച്ചുനില്‍ക്കുന്ന കങ്കണയുടെ കൈകളിലേക്ക് ശിവജി മഹാരാജ് വാള്‍ കൈമാറുന്നതാണ് ചിത്രത്തിലുളളത്. ഇവര്‍ക്ക് പിറകിലായി പത്തുതലകളുളള ഉദ്ധവ് താക്കറെയെയും കാണാം. ഏറ്റവും അടുത്ത സുഹൃത്ത് വിവേക് അഗ്നിഹോത്രി അയച്ചുതന്ന ഈ ചിത്രം എന്നെ വികാരഭരിതയാക്കി എന്ന കുറിപ്പോടെയാണ് കങ്കണ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിനൊപ്പം മറാത്തിയില്‍ ‘ അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയാണെങ്കില്‍ ലക്ഷ്മിഭായിയുടെയും വീര്‍ ശിവാജിയുടെയും കാലടികള്‍ ഞാന്‍ പിന്തുടരും. ധൈര്യത്തോടെ ഞാന്‍ മുമ്പോട്ടുപോകും. ജയ് ഹിന്ദ്, ജയ് മഹാരാഷ്ട്ര’ എന്നും ചിത്രത്തിനൊപ്പം കങ്കണ കുറിച്ചിട്ടുണ്ട്.

Related Articles

Latest Articles