Thursday, May 2, 2024
spot_img

ബാറുകളിൽ മദ്യവിൽപ്പന തോന്നിയപടി; പുതിയ സർക്കുലറുമായി ബെവ്കോ

തിരുവനന്തപുരം: ഇനിമുതൽ ബവ്ക്യു ആപ്പിലെ ടോക്കണിന്റെ എണ്ണം അനുസരിച്ചുള്ള മദ്യം മാത്രം ബാറുകൾക്ക് നൽകിയാൽ മതിയെന്ന് ബെവ്കോ എംഡിയുടെ സർക്കുലർ. ബാറുകാർ ടോക്കണില്ലാതെ ഇഷ്ടംപോലെ മദ്യം വിൽക്കുന്നതും ഇതുമൂലം ബെവ്കോ ഔട്ട്ലറ്റുകളിലെ കച്ചവടം ഓണക്കാലത്ത് കുത്തനെ കുറഞ്ഞതുമാണ് പുതിയ നടപടികൾക്കു കാരണം. വെയർഹൗസുകളിൽനിന്ന് ബാറുകാർ വാങ്ങുന്ന മദ്യവും അവർക്കു നൽകുന്ന ടോക്കണും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും, ബാറുകൾക്ക് കൃത്യമായ അളവിൽ മദ്യം നൽകാൻ ശ്രദ്ധിക്കണമെന്നും സർക്കുലറില്‍ വ്യക്തമാക്കുന്നു.ബാറുകൾക്ക് വെയർഹൗസുകളിൽനിന്ന് മദ്യം അധികമായി കൊടുക്കുന്നതിനെതിരെ പരോക്ഷ വിമർശനമാണ് സർക്കുലറിലുള്ളത്.

സെപ്റ്റംബർ 3 മുതൽ 9 വരെയുള്ള കണക്കെടുത്താൽ 70% ടോക്കൺ ബെവ്കോയ്ക്കും 30% ടോക്കൺ ബാറുകൾക്കും ബിയർ വൈൻ പാർലറുകൾക്കുമാണ് പോയതെന്ന് സർക്കുലറിൽ പറയുന്നു. എന്നാൽ, ബെവ്കോയുടെ വരുമാനത്തിൽ അത് പ്രതിഫലിച്ചില്ല. ബാറുകൾക്ക് ബെവ്ക്യൂ ആപ് വഴി ലഭിക്കുന്ന ടോക്കൺ അനുസരിച്ചല്ല മദ്യം വെയര്‍ഹൗസുകളിൽനിന്ന് നൽകുന്നത്. ടോക്കണിലുള്ളതിനേക്കാൽ മദ്യം ബാറുകളിലേക്കു പോകുന്നു.
ബെവ്ക്യൂ ആപ് വഴി ബാറുകൾക്കു നൽകുന്ന ടോക്കണുകളുടെ കൃത്യമായ കണക്ക് വെയർ ഹൗസുകൾക്ക് അറിയാമെങ്കിലും നൽകുന്ന മദ്യത്തിന്റെ അളവ് ടോക്കണുകൾക്ക് ആനുപാതികമല്ല. സെപ്റ്റംബർ 3 മുതൽ 9വരെ ഒരു ഉപഭോക്താവിന് 3 ലീറ്റർ മദ്യം നൽകിയെന്നു കണക്കിലെടുത്താലും അതിൽ കൂടുതൽ മദ്യമാണ് ബാറുകളിലേക്കു പോയിരിക്കുന്നതെന്നും വെയർഹൗസ് മാനേജർമാർ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും സർക്കുലറിലുണ്ട്.

Related Articles

Latest Articles