Tuesday, December 30, 2025

കന്നഡ നടൻ സമ്പത്ത് ജെ റാം വീട്ടിൽ മരിച്ച നിലയിൽ;ആത്മഹത്യയാകാമെന്ന് പോലീസ്,അന്വേഷണം ആരംഭിച്ചു

കന്നഡ നടൻ സമ്പത്ത് ജെ റാമിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കന്നഡയിലെ ജനപ്രിയ ടെലിവിഷൻ താരമാണ് സമ്പത്ത്. ‘അഗ്നിസാക്ഷി’യാണ് സമ്പത്തിനെ ശ്രദ്ധേയനാക്കിയ ടെലിവിഷൻ‌ പരമ്പര.
അഭിനയത്തിൽ അവസരങ്ങൾ കുറഞ്ഞതിൽ മനംനൊന്ത് താരം ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസ് നിഗമനം.കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കീട്ടുണ്ട്.

ബംഗളൂരുവിലെ നേലമംഗലയിൽ ശനിയാഴ്ചയാണ് സംഭവം.സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് സമ്പത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയത് കഴിഞ്ഞവർഷമായിരുന്നു സമ്പത്തിന്റെ വിവാഹം നടന്നത്. സമ്പത്തിന്റെ സ്വദേശമായ എൻ.ആർ പുരയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

Related Articles

Latest Articles