Friday, May 3, 2024
spot_img

‘എനിക്ക് പരാതികളോ, ദുഃഖങ്ങളോ ഇല്ല;രാജ്യത്തിനായി 24 വര്‍ഷത്തോളം കളിക്കാൻ സാധിച്ചു എന്നതു തന്നെ വലിയ ആദരവാണ്’; പിറന്നാൾ ദിനത്തിൽ മനസ് തുറന്ന് സച്ചിൻ തെൻഡുൽക്കർ

മുംബൈ : 50 വയസ്സു തികഞ്ഞതായി തനിക്ക് ഇപ്പോഴും തോന്നുന്നില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ പറഞ്ഞു. ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

‘‘25 വർഷത്തെ അനുഭവ സമ്പത്തുള്ള ഒരു 25 കാരനാണ് ഞാൻ എന്നു പറയുന്നതാകും നല്ലത്. ഈ യാത്ര വളരെ മനോഹരമായിരുന്നു. എനിക്ക് പരാതികളോ, ദുഃഖങ്ങളോ ഇല്ല. എനിക്ക് രാജ്യത്തിനായി 24 വര്‍ഷത്തോളം കളിക്കാൻ സാധിച്ചു എന്നതു തന്നെ വലിയ ആദരവാണ്. ജീവിതത്തിൽ എനിക്ക് ആകെ വേണ്ടിയിരുന്ന കാര്യവും അതായിരുന്നു. ജീവിതത്തിൽ മറ്റൊന്നും ആകണമെന്ന് എനിക്ക് ആഗ്രമുണ്ടായിരുന്നില്ല. പത്താം വയസ്സുമുതൽ ഞാൻ എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ തുടങ്ങി. 24 വർഷത്തിലേറെ അതിൽ മുഴുകാനും സാധിച്ചിരിക്കുന്നു. അമ്പതാം പിറന്നാൾ ആണെങ്കിലും വലിയ ആഘോഷങ്ങളൊന്നും നടത്തുന്നില്ല. അതിൽ എനിക്കു വലിയ താൽപര്യമില്ല. അടുത്ത സുഹൃത്തുക്കളെ മാത്രം പങ്കെടുപ്പിച്ചുള്ള ചെറിയ ആഘോഷമാണ് ഇത്തവണ നടത്തുന്നത്. ക്രിക്കറ്റിനു ശേഷം ഞാൻ പ്രാധാന്യം നൽകുന്നത് കുടുംബത്തിനും സുഹൃത്തുക്കൾക്കുമാണ്. പ്രധാന നിമിഷങ്ങളിലെല്ലാം അവർക്കൊപ്പമാണ്. കാരണം മുൻപ് എന്റെ കുഞ്ഞുങ്ങളുടെ പിറന്നാൾ ആഘോഷങ്ങളടക്കം എനിക്കു നഷ്ടമായിട്ടുണ്ട്’’– സച്ചിൻ പറഞ്ഞു.

Related Articles

Latest Articles