Tuesday, September 22, 2026

കണ്ണൂരിൽ വീണ്ടും അക്രമം; ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം

കണ്ണൂർ: കണ്ണൂരിൽ ആർ എസ് എസ് കാര്യാലയത്തിന് നേരെ ആക്രമണം. ഇന്ന് രാവിലെയാണ് ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം ഉണ്ടായത്. പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്.

ഇന്ന് പുലർച്ചെ 1.30 ഓടെയാണ് അക്രമം നടന്നത്. ബോംബേറിൽ ഓഫീസിൻ്റെ മുൻവശത്തെ ജനൽച്ചില്ലുകൾ മുഴുവനായും തകർന്നു. ആളപായമില്ല. ബോംബേറിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ആർഎസ്എസ് ഓഫീസിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.

Related Articles

Latest Articles