കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് പ്രവർത്തകനുമായ പി വി കൃഷ്ണകുമാറിനെതിരെ പീഡന പരാതി ഉയർന്നതോടെ കയ്യൊഴിഞ്ഞ് കോൺഗ്രസ് നേതൃത്വം. പീഡന കേസിൽ പ്രതിയായതോടെ കോൺഗ്രസ് നേതാവിനെ നേതൃത്വം സസ്പെന്റ് ചെയ്യുകയായിരുന്നു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി വി കൃഷ്ണകുമാറിനെയാണ് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്.
പീഡന പരാതിയിൽ കൃഷ്ണകുമാറിനെതിരെ എടക്കാട് പോലീസ് കേസെടുത്തിരുന്നു. സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ചു എന്നതാണ് കേസ്.
ഇതിനു പിന്നാലെയാണ് ഡി സി സിയുടെ നടപടി, പിവി കൃഷ്ണകുമാറിനെ അന്വേഷണ വിധേയമായാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.

